Tuesday, November 27, 2007

ലോകാവസാനം

പ്രപഞ്ച സൃഷ്‌ടിക്കാലത്ത്‌ ദൈവം കാശിയിലെ(?) ഒരു ക്ഷേത്രത്തില്‍ ഏതാണ്ട്‌
ഇരുപതിഞ്ച്‌ ഉയരമുള്ള നേര്‍ത്ത മൂന്ന്‌ വജ്ര സൂചികള്‍ ഒരു പിച്ചള തകിടില്‍
സ്ഥാപിച്ചു.ദൈവം ഈ സൂചികളിലൊന്നില്‍ 64 സ്വര്‍ണ്ണതകിടുകള്‍ വെച്ചു.ഇവ മുകളിലേക്ക്‌
അടുക്കും തോറും വിസ്താരം കുറഞ്ഞു വരുന്ന രീതിയിലാണ്‌ വെച്ചിരുന്നത്‌.അതായത്‌
ഏറ്റവും ചെറിയ തകിട്‌ ഏറ്റവും മുകളിലും ഏറ്റവും വലിയ തകിട്‌ പിച്ചള തകിടിന്‌
മുട്ടിയും.
രാത്രിയും പകലും ഇടതടവില്ലാതെ അതാതുസമയത്ത്‌ ജോലി
ഏല്‌പ്പിക്കപ്പെട്ടിരിക്കുന്ന പുരോഹിതന്മാര്‍ ഈ തകിടുകളെ സൂചിയില്‍നിന്ന്
മറ്റൊന്നിലേക്ക്‌ മാറ്റികൊണ്ടിരിക്കും.ദൈവത്തിന്റെ കര്‍ശനമായ കല്‌പനപ്രകാരം ഒരു
പ്രാവശ്യം ഒരു തകിടേ മാറ്റാവൂ.മാത്രമല്ല ഒരിക്കലും ഒരു വലിയ തകിട്‌ അതിലും ചെറിയ
തകിടിന്‌ മുകളില്‍ വെക്കാനും പാടില്ല.ഈ രീതിയില്‍ 64 തകിടും ദൈവം ആദ്യം വെച്ച
സൂചിയില്‍ നിന്ന് മറ്റൊന്നിലേക്ക്‌ മാറ്റികഴിയുമ്പോള്‍ ക്ഷേത്രവും
ബ്രഹ്മാണ്ഡവുമെല്ലാം തവിടുപൊടിയാകും. പ്രപഞ്ചം മുഴുവന്‍ ഒരിടിമുഴക്കത്തോടെ
അപ്രത്യക്ഷമാകും.
കാര്‍ബോഡ്‌ കഷണങ്ങളും ഇരുമ്പാണിയും ഉപയോഗിച്ച്‌ മേല്‌പറഞ്ഞ
സംഭവം നിങ്ങള്‍ക്കും പരീക്ഷിക്കവുന്നതാണ്‌.തകിടുകള്‍ നീക്കാനുള്ള ഒരു സൂത്രവാക്യം
കണ്ടുപിടിക്കാന്‍ നമുക്ക്‌ എളുപ്പം കഴിയും.എന്നാല്‍ അതു കണ്ടുപിടിക്കുന്നതോടെ ഓരോ
തകിടും നീക്കാന്‍ അതിന്‌ തൊട്ടുമുമ്പുള്ള തകിടിനാവശ്യമായി വന്നതിന്റെ ഇരട്ടി നീക്കം
ആവശ്യമായി വരുന്നത്‌ കാണാം.ഒന്നാമത്തെ തകിടിന്‌ ഒറ്റ നീക്കം മതി.പിന്നെ നീക്കങ്ങള്‍
ഗുണോത്തര ക്രമത്തില്‍ വര്‍ധിക്കുന്നതിനാല്‍ 64-ാ‍മത്തെ തകിട്‌ മാറ്റാന്‍
18446744073709551615 നീക്കം(ഗോതമ്പ്‌ മണികളുടെ എണ്ണം) വേണ്ടി വരും.സംശയം
ഉണ്ടെങ്കില്‍ ഈ കളി ഒന്ന് നോക്കൂ..

64 തകിടും മാറ്റാന്‍ ആകെ എന്തു സമയം
വേണ്ടി വരും? പുരോഹിതന്മാര്‍ രാപകലില്ലാതെ ഒരു സെക്കന്റില്‍ ഒരു തകിട്‌ എന്ന
രീതിയില്‍ നീക്കി എന്നിരിക്കട്ടെ;ഒരു വര്‍ഷത്തില്‍ ഏതാണ്ട്‌ 31558000
സെക്കന്റുകളുള്ളതിനാല്‍ ഇതു പൂര്‍ത്തിയാവാന്‍ 59 ലക്ഷം കോടിയില്‍പരം വര്‍ഷം വേണ്ടി
വരും.
പേടിക്കേണ്ട സൂര്യന്‌ ഊര്‍ജമേകുന്ന ആണവ ഇന്ധനം ഇനിയൊരു 15000000000
വര്‍ഷത്തേക്ക്‌ കൂടിയേ മതിയാവു എന്ന് നമുക്കറിയാം.ഇതേതായാലും.ഇത്‌ 59 ലക്ഷം കോടി
വര്‍ഷത്തേക്കള്‍ എത്രയോ കുറവാണ്‌...


9 comments:

ക്രിസ്‌വിന്‍ said...

പഴയ ഒരുപുസ്തകം പൊടിതട്ടിയപ്പോള്‍ കിട്ടിയത്‌
മുരളിയേട്ടാ...ഒരുപ്രാവശ്യം കൂടി ക്ഷമിക്കണേ...

ശ്രീ said...

ഭാഗ്യം!

:)

ഹരിശ്രീ said...

കൊള്ളാലോ ഇത്...

മന്‍സുര്‍ said...

ക്രിസ്‌...

എപ്പോഴും..വിന്‍ ചെയ്യുന്നല്ലോ....അതാണോ

ക്രിസ്‌വിന്‍

നന്നായിരിക്കുന്നു...ഒപ്പം അറിവുകളും..നന്ദി

നന്‍മകള്‍ നേരുന്നു

വെള്ളെഴുത്ത് said...

പെരുപ്പത്തെക്കുറിച്ചുള്ള ബോധം എവിടെയോ കുടുങ്ങിക്കിടക്കുന്നു എന്നു ഇതുപോലുള്ള കാര്യങ്ങള്‍ വായിക്കുമ്പോഴാണ് തോന്നുക.. ഒരു പേപ്പറു മടക്കുന്ന കഥയുണ്ട് ഇതുപോലെ..ഒരു മടക്ക് ഒരു മില്ലിമീറ്ററോ മറ്റോ വച്ച്.. അങ്ങനെ മടക്കി മറ്റക്കി കുറച്ചു കഴിയുമ്പോള്‍ ഹിമാലയത്തേക്കാള്‍ പൊക്കമുണ്ടാവും എന്നു പറഞ്ഞിട്ട്...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു.

ക്രിസ്‌വിന്‍ said...

മന്‍സൂര്‍,ശ്രീ,പ്രിയ ഉണ്ണികൃഷ്ണന്‍,ഹരിശ്രീ:വളരെ നന്ദി
വെള്ളെഴുത്ത്‌:നമ്മുടെ മൂര്‍ത്തി അതിനെക്കുറിച്ച്‌
എഴുതിയിട്ടുണ്ട്‌.നന്ദി

വേണു venu said...

അനന്തതയുടെ വലിപ്പം.
കൊള്ളാം.:)

ഗീത said...

കളി കൊള്ളാം ക്രിസ്‌വിന്‍. കണക്കും സയന്‍സുമൊക്കെയുള്ള ഈ പോസ്റ്റ് വളരെ ഇഷ്ട്ടപ്പെട്ടു......