Saturday, November 3, 2007

പഴയ പുലി..


ഏകദേശം 9 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഇവന്‍ ഒരു പുലിയായിരുന്നു.ഇന്ന് ആശാന്റെ സ്ഥാനം ചവറ്റുകൊട്ടയിലാവേണ്ടതാണ്‌.എന്റെ സമയോജിതമായ ഇടപെടല്‍ മൂലം കഷ്‌ടി രക്ഷപെട്ടിരിക്കുകയാണ്‌.എന്റെ ബോസ്‌ ആദ്യം വാങ്ങിയ മൊബൈല്‍ ഫോണാണിത്‌.ഏകദേശം 250grm ഭാരം വരും.അന്ന് എസ്‌കോട്ടെല്ലും ബിപിഎല്ലും ആയിരുന്നു കേരളത്തിലെ സേവനദാതാക്കള്‍.(സെല്‍വണ്‍ അന്ന് ജനിച്ചില്ല)ഇന്ന് എത്രമാറി.ഇന്ന് മൊബൈല്‍ഫോണില്ലാത്ത ആരുണ്ട്‌?.(ഹലോ.. ഞാന്‍ മൊബൈല്‍ ഫോണില്‍ നിന്നാ വിളിക്കുന്നത്‌. ഇന്നിത്‌ ആരെങ്കിലും പറയാറുണ്ടോ?അന്ന് ഉണ്ടായിരുന്നു)

11 comments:

ക്രിസ്‌വിന്‍ said...

ഒന്‍പതോ എട്ടോ ?
ശരിക്കും ഓര്‍മ്മയില്ല...

G.MANU said...

ithu vacheru mashey...in future.....antique piecaayi nalla vila kittu.........
:)

ശ്രീ said...

കൊള്ളാം. മറക്കരുതല്ലോ...

:)

പ്രയാസി said...

പഴയതൊന്നും മറക്കരുതു..!
മറന്നു പോകരുതു..!

മെലോഡിയസ് said...

ജോസൂട്ടന്റെ മൊബൈല്‍ ഒന്ന് ഓര്‍ത്ത് പോയി :)

ഗീത said...

പഴയ മൊബൈലിന്റെ ഭാരം മാത്രമല്ല വിലയും താരതമ്യപ്പെടുത്താമായിരുന്നു. പതിനായിരത്തിനുമേലെ വരില്ലെ?

വിജ്ഞാന വിസ്ഫോടനം!
Technology enhancement!!

absolute_void(); said...

മൊബൈല് ഫോണ് വന്നപ്പോള് കോള് റിസീവ് ചെയ്യാനും വിളിക്കാനും ൨൪ രൂപയായിരുന്നു എന്നാണോര്മ്മ. പിന്നീട് പുറത്തേക്ക് വിളിക്കാന് ൧൬ രൂപയും വിളി സ്വീകരിക്കാന് ൮ രൂപയുമായി കുറഞ്ഞു. അത് ൧൯൯൮ -ലാണ്. അന്ന് ഞാനൊരു കന്പനി നടത്തിയിരുന്നതിനാല് മൊബൈല് കണക്ഷനും എടുത്തിരുന്നു. തേപ്പുപെട്ടി എന്നാണ് ആ സെറ്റിനെ കൂട്ടുകാര് പിന്നീട് വിശേഷിപ്പിച്ചത്. മോട്ടറോളയുടെ ഒരു സെറ്റായിരുന്നു. ബിസിനസ്സ് എട്ടുനിലയില് പൊട്ടി. മൊബൈല് ഫോണാകട്ടെ, ബൈക്ക് ഓടിക്കവെ പോക്കറ്റില് നിന്ന് കളഞ്ഞുപോയി. അന്ന് പതിനായിരം രൂപ കൊടുത്താണ് സെറ്റ് വാങ്ങിയത്. ആയതിനാല് സംഗതി പോയപ്പോള് വീട്ടില് നിന്ന് കേട്ട വഴക്ക് ഇപ്പോഴും കാതില് മുഴങ്ങുന്നു. അക്കാലത്ത് തന്നെയാണ് പേജര് എന്ന കുന്ത്രാണ്ടം അപ്രത്യക്ഷ്യമായതും!

ധ്വനി | Dhwani said...

ഈ സൂപ്പര്‍മോഡലിന്റെ അനിയന്‍ മോഡല്‍ ഒരുത്തന്‍ എനിക്കുമുണ്ടായിരുന്നു.
എന്നാലും വല്യ അഭിമാന പൂര്‍വ്വം ഞാന്‍ പാലിച്ചിട്ടുണ്ടു കക്ഷിയെ! :)

പൈങ്ങോടന്‍ said...

ആരും അങ്ങിനെ കളിയാക്കാതെ..ഞാനിപ്പോഴും ഉപയോഗിക്കുന്നത് ഏതാണ്ട് ഈ ടൈപ്പൊരു സാധനം തന്നെയാ..ഒരു മോട്ടറോളയുടെ സെറ്റ്..

ഗീത said...

ഈ മലയാള അക്കങ്ങള്‍ അറിയാവുന്നവര്‍(sebin abraham jacob നെ പോലുള്ളവര്‍) ഇപ്പോഴുമുണ്ടന്നോ? ഞാനെന്റെ അമ്മൂമ്മയുടെ പഴയ പുസ്തക താളുകളില്‍ കണ്ടിട്ടുണ്ട്‌ ഈ അക്കങ്ങള്‍.

ക്രിസ്‌വിന്‍ said...

കമന്റിട്ട മനുവിനും ശ്രീക്കും,
പ്രയാസിക്കും,
മെലോഡിയസിനും,ഗീതക്കും
,സെബിനും,ധ്വനിക്കും,
പൈങ്ങോടനും,
ഗീതാഗീതിക്കും നന്ദി.