Friday, November 2, 2007

കുറ്റം ആര്‍ക്ക്‌

കഴിഞ്ഞ ആഴ്‌ച എന്റെ ഓഫീസിന്റെ മുന്‍പില്‍ ഒരു ആക്സിഡന്റ്‌ നടന്നു.ഒരു ലോറിയും ഒരു മോട്ടോര്‍ ബൈക്കും. ബൈക്കില്‍ യാത്രചെയ്ത ചെറുപ്പക്കരന്റെ തലയില്‍ ലോറി കയറിയിറങ്ങി. തത്ക്ഷണം അയാള്‍ മരിച്ചു.മംഗലാപുരത്തുനിന്നും വരുകയാരിരുന്ന ലോറി റോഡിലുണ്ടായിരുന്ന ഒരു ഗട്ടര്‍ ഒഴിവാക്കിയതാണ്‌ അപകടകാരണം.സുമുഖനും വര്‍ക്ക്ഷോപ്പ്‌ ജീവനക്കാരനുമായ ആ ചെറുപ്പക്കാരന്‍ നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനുമായിരുന്നു.അപകടത്തിന്‌ ദൃക്‌സാക്ഷികളായ നാട്ടുകാര്‍ മൂന്ന്‌തരം അഭിപ്രായമുള്ളവരായിരുന്നു.ഒരു വിഭാഗം ലോറിക്കരനായി വാദിക്കുമ്പോള്‍ ഒരു വിഭാഗം ആ ബൈക്ക്‌ യത്രക്കാരന്റെ ഭാഗംചേരുന്നു മൂന്നാമതൊരു കൂട്ടര്‍ രണ്ടുപേരുടേയും കയ്യില്‍ തെറ്റുണ്ടെന്ന് സമര്‍ഥിക്കുന്നു.എന്നാല്‍ നാലാമതൊരഭിപ്രായം ഈ മൂന്ന് വിഭാഗക്കാരിലേയും മിക്ക ആളുകളും അംഗീകരിക്കുന്നുണ്ടായിരുന്നു."അവന്‌ അത്രയേ വിധിച്ചിരുന്നുള്ളു.എന്നാലും ദൈവം ഇത്ര ക്രൂരമായി അവനോട്‌ ചെയ്യരുതായിരുന്നു"
ഞാനാലോചിച്ചു;എത്രകൃത്യമായാണ്‌ കാര്യങ്ങള്‍ നടന്നത്‌.റോഡില്‍ അവിടെ ഒരു ഗട്ടറില്ലയിരുന്നെങ്കില്‍ ഇതു സംഭവിക്കില്ലയിരുന്നു.അല്ലങ്കില്‍ ആ ചെറുപ്പക്കരന്‍ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ അല്‍പം താമസിക്കുകയോ നേരത്തേ ആവുകയോ ചെയ്താല്‍?.വരുന്നവഴിയില്‍ ലോറിക്കരനോ ബൈക്ക്‌ യത്രക്കാരനോ സ്പീഡ്‌ കുറച്ച്‌ കൂട്ടിവരികയോ മെല്ലെ വരികയോ ചെയ്തിരുന്നെങ്കില്‍, എല്ലാം മുന്‍കൂട്ടി ആരോ തയാറാക്കിയപോലെ.വിധി;ശരിക്കും വിധിയാണോ കുറ്റക്കരന്‍? അതോ ദൈവമോ?

എന്താണ്‌ നിങ്ങളുടെ അഭിപ്രായം?

2 comments:

ശ്രീ said...

ക്രിസ്വിന്‍‌...

കൃത്യമായ ഒരുത്തരം പറയാനാകുമെന്നു തോന്നുന്നില്ല.
ആരെ കുറ്റം പറയാന്‍‌? എല്ലാം മുന്‍‌കൂട്ടി തീരുമാനിക്കപ്പെട്ടിരിയ്ക്കുന്നു എന്നല്ലേ?

സഹയാത്രികന്‍ said...

എല്ലാ വിധി എന്ന് പറഞ്ഞ് നമുക്ക് ഒഴിഞ്ഞ് മാറാം...

എല്ലാത്തിനും കാണും അതിന്റേതായ ന്യായ വശങ്ങളും അന്യായ വശങ്ങളും... സമയ ദോഷം... അല്ലാണ്ടെന്താ പറയാ...
:(