മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്(ഇപ്പോഴത്തെ പോലീസിന്റെ ഫാദര്‍ പോലീസ്)പ്രസിഡന്‍ഷ്യല്‍ മൂസിയം തുറക്കുന്നതിന്റെ ഭാഗമായി സ്‌കൈ ഡൈവിംഗ് നടത്തി.83 വയസുള്ള ബുഷ്ജിയുടെ ആറാമത്തെ ആകാശചാട്ടമാണിത്.രണ്ട് വര്‍ഷം കഴിഞ്ഞ് എണ്‍പത്തിയഞ്ചാമത്തെ ജന്മദിനത്തിലും സ്‌കൈ ഡൈവിഗ് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.ഏതായാലും ഒരുകാര്യം ഉറപ്പായി-രണ്ടുവര്‍ഷത്തേക്ക് ബുഷ്ജി മരിക്കില്ല.ആയുസ് തീരുമാനിക്കാന്‍ വരെ അദ്ദേഹത്തിനു കഴിവുണ്ട്.ലോക പോലീസല്ലേ തൊടാന്‍ കാലനും പേടിക്കും
Monday, November 12, 2007
Subscribe to:
Post Comments (Atom)
5 comments:
ഈ ചാട്ടംതന്നെ സഹായിയോടൊപ്പമാ....
മനസ്സിലായില്ല. നാമെല്ലാവരും ഭാവിയില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പറയാറില്ലേ? “ഞാന്‍ മരിച്ചില്ലെങ്കില്‍...” എന്നു് അതിനോടൊപ്പം ചേര്‍ക്കാറുണ്ടോ?
എണ്‍പത്തി മൂന്നാം വയസ്സില്‍ ഒരുത്തന്‍ - അതു ബുഷോ മന്‍മോഹന്‍ സിംഗോ അമിതാബ് ബച്ചനോ ആയിക്കൊള്ളട്ടേ - ഇതു ചെയ്യാന്‍ പറ്റുന്നു എന്നതു് ഒരു വലിയ കാര്യമായാണു് എനിക്കു തോന്നുന്നതു്. പറ്റിയാല്‍ 85-)ം വയസ്സിലും ചെയ്യും എന്നു് ആത്മവിശ്വാസത്തോടെ പറയുന്നതും. അങ്ങേര്‍ ഒരു ചീത്ത ഭരണാധികാരിയായിരുന്നു എന്നതിനെ ഇതുമായി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ല. സഹായിയുടെ കൂടെയാണെങ്കിലും ഇതു് എന്താണു സംഗതി എന്നു വല്ല പുടിയുമുണ്ടോ?
ഉമേഷ് പറഞ്ഞതാണ് ശരി.വാര്‍ത്ത കണ്ടപ്പോള്‍ തോന്നിയത് പോസ്റ്റി.തെറ്റ് എന്റെ ചിന്താഗതിയാണ്.ഉമേഷിന് നന്ദി.
കഷ്ടം!
85-ആം വയസ്സിലും ചാടും എന്ന ആത്മവിശ്വാസം മാത്രം മതി അയാളെ 85 വയസ്സുവരെ ജീവിപ്പിക്കാന്‍!
വിശ്വാസം രക്ഷിക്കും എന്നതൊരു വെറും പറച്ചിലല്ല കേട്ടോ?...........
അതില്‍ കഴന്‍പുണ്ട്....
Post a Comment