Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Monday, November 26, 2007

യുക്തിവാദി 2

പണ്ടെങ്ങോ വായിച്ചത്‌:-

ഒരു യുക്തിവാദിയുടെ മനോനില അദ്ദേഹത്തിന്റെ വാക്കുകളില്‍-

"ഞാന്‍ അദ്ധ്യക്ഷനായുള്ള മീറ്റീംഗുകളില്‍ ഈശ്വര പ്രാര്‍ഥനയുണ്ടെങ്കില്‍ എല്ലാവരും എഴുന്നേറ്റ്‌ നില്‍ക്കുമ്പോള്‍ ഞാന്‍ എഴുന്നേല്‍ക്കാറില്ല."

സദസിനെപ്പോലും ബഹുമാനിക്കാത്ത അയാളുടെ മനോനിലയെക്കുറിച്ച്‌ നിങ്ങള്‍ എന്തുപറയുന്നു?

Saturday, November 24, 2007

ചില യുക്തിവാദികള്‍

ദൈവ നിഷേധിയും യുക്തിവാദിയുമായ ഷോപ്പന്‍ ഹോവര്‍ തന്റെ ജീവിതം മുഴുവന്‍ ദൈവം ഇല്ലെന്ന് തെളിയിക്കാനായി ഉഴിഞ്ഞ്‌ വെച്ചവനായിരുന്നു.മരണക്കിടക്കയില്‍ വച്ച്‌ അദ്ദേഹം അലറി"ദൈവമേ"
ഷോപ്പന്‍ ഹോവര്‍ ദൈവത്തെ വിളിക്കുന്നത്‌ കേട്ട്‌ അദ്ദേഹത്തിന്റെ ചുറ്റും നിന്നിരുന്ന കൂട്ടുകാര്‍ അമ്പരന്നു
അദ്ദേഹം തുടര്‍ന്നു..
"ഞാനെഴുതിയത്‌..പ്രസംഗിച്ചത്‌...വാദിച്ചത്‌..ചോദ്യം ചെയ്തത്‌ എല്ലാം ഞാന്‍ പിന്‍വലിക്കുന്നു.ദൈവം മാത്രമാണ്‌ എന്റെ ആശ്വാസം."
ലോകചരിത്രത്തിലെ അഗ്രേസരില്‍ പ്രമുഖനാണ്‌ നെപ്പോളിയന്‍ ബോണപാര്‍ട്ട്‌.മാര്‍പ്പാപ്പയെ പോലും തടവിലാക്കിയ അദ്ദേഹം നിരവധി യുദ്ധങ്ങള്‍ നടത്തി വിജയിച്ചു.1815-ജൂണ്‍ 8-ന്‌ നടന്ന വാട്ടര്‍ലൂ യുദ്ധത്തില്‍ പരാജയപ്പെട്ട നെപ്പോളിയന്‍ അറ്റ്‌ലാന്റിക്‌ സമുദ്രത്തിലെ സെന്റ്‌ ഹെലേന ദ്വീപിലേക്ക്‌ നാടുകടത്തപ്പെട്ടു.അവിടെ ഏകാകിയും നിരാശനുമായി അദ്ദേഹം ജീവിച്ചു.മരിക്കുന്നതിനുമുന്‍പ്‌ അസ്തമയ സൂര്യനെ നോക്കി അദ്ദേഹം പ്രസ്താപിച്ചു"There is only one sun that will never set and that is the eternal son of God"

ദൈവത്തെ മനുഷ്യരുടെ മനസുകളില്‍ നിന്ന് 20 വര്‍ഷം കൊണ്ട്‌ താന്‍ നീക്കം ചെയ്യും എന്ന് വീമ്പിളക്കിയ വാഗ്‌മിയായ വോള്‍ട്ടയറിന്റെ (1694-1778) അന്ത്യം ദയനീയമായിരുന്നു.അദ്ദേഹം പേടിച്ചലറി
"നരകം പിശാച്‌"

നിരീശ്വരവാദിയെന്ന് അഭിമാനപൂര്‍വ്വം സ്വയം പ്രഖ്യാപിച്ച ചിന്തകനായ നിറ്റ്‌ഷേ(1844-1900) "ദൈവം മരിച്ചിരിക്കുന്നു നിങ്ങളുടെ അന്വേഷണം വ്യര്‍ത്ഥമാണ്‌" എന്ന് ധിക്കാരപൂര്‍വ്വം പറഞ്ഞയാളാണ്‌ നിറ്റ്ഷേയുടെ അന്ത്യം അതിലും ഭയങ്കരമായിരുന്നു.ജീതത്തില്‍ ശൂന്യത അനുഭവപ്പെട്ട അദ്ദേഹം ജീവിത സായാഹ്നത്തില്‍ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു തിരിയുകയായിരുന്നു.


വലിയ യുക്തിവാദിയായിരുന്ന ഡോ.കരംജിയ ലോകപ്രശസ്ത മാസികയായ ബ്ലിറ്റ്‌സിന്റെ എഡിറ്ററായിരുന്നു.20 വര്‍ഷത്തെ യുക്തിവാദം നിറുത്തി അദ്ദേഹം സത്യസായി ബാബയുടെ ഭക്തനായി തീര്‍ന്നു.


ചാള്‍സ്‌ ഡി ഫെനകാള്‍ ഈശ്വരാസ്തിത്വത്തെ ചോദ്യം ചെയ്ത്‌ ജീവിച്ച ആളായിരുന്നു.പാരീസിലെ ഒരു ദേവാലയത്തില്‍ കയറി ചാള്‍സ്‌ വിളിച്ച്‌ പറയുമായിരുന്നു
"ഈശ്വരാ,നീ ഉണ്ടെങ്കില്‍ നിന്നെ എനിക്ക്‌ കാണിച്ച്‌ തരിക"
എന്നാല്‍ പിന്നീടൊരിക്കല്‍ ആ ദേവാലയത്തില്‍ നിന്ന് ചാള്‍സ്‌ ഉറക്കെ ഉദ്‌ഘോഷിച്ചു
"യേശുവേ നിന്നില്‍ ഞാന്‍ വിശ്വസിക്കുന്നു"

Monday, November 12, 2007

ബുഷ്‌ രണ്ട്‌ വര്‍ഷത്തേക്ക്‌ മരിക്കില്ല


മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌(ഇപ്പോഴത്തെ പോലീസിന്റെ ഫാദര്‍ പോലീസ്‌)പ്രസിഡന്‍ഷ്യല്‍ മൂസിയം തുറക്കുന്നതിന്റെ ഭാഗമായി സ്‌കൈ ഡൈവിംഗ്‌ നടത്തി.83 വയസുള്ള ബുഷ്ജിയുടെ ആറാമത്തെ ആകാശചാട്ടമാണിത്‌.രണ്ട്‌ വര്‍ഷം കഴിഞ്ഞ്‌ എണ്‍പത്തിയഞ്ചാമത്തെ ജന്മദിനത്തിലും സ്‌കൈ ഡൈവിഗ്‌ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.ഏതായാലും ഒരുകാര്യം ഉറപ്പായി-രണ്ടുവര്‍ഷത്തേക്ക്‌ ബുഷ്ജി മരിക്കില്ല.ആയുസ്‌ തീരുമാനിക്കാന്‍ വരെ അദ്ദേഹത്തിനു കഴിവുണ്ട്‌.ലോക പോലീസല്ലേ തൊടാന്‍ കാലനും പേടിക്കും

Saturday, November 3, 2007

പഴയ പുലി..


ഏകദേശം 9 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഇവന്‍ ഒരു പുലിയായിരുന്നു.ഇന്ന് ആശാന്റെ സ്ഥാനം ചവറ്റുകൊട്ടയിലാവേണ്ടതാണ്‌.എന്റെ സമയോജിതമായ ഇടപെടല്‍ മൂലം കഷ്‌ടി രക്ഷപെട്ടിരിക്കുകയാണ്‌.എന്റെ ബോസ്‌ ആദ്യം വാങ്ങിയ മൊബൈല്‍ ഫോണാണിത്‌.ഏകദേശം 250grm ഭാരം വരും.അന്ന് എസ്‌കോട്ടെല്ലും ബിപിഎല്ലും ആയിരുന്നു കേരളത്തിലെ സേവനദാതാക്കള്‍.(സെല്‍വണ്‍ അന്ന് ജനിച്ചില്ല)ഇന്ന് എത്രമാറി.ഇന്ന് മൊബൈല്‍ഫോണില്ലാത്ത ആരുണ്ട്‌?.(ഹലോ.. ഞാന്‍ മൊബൈല്‍ ഫോണില്‍ നിന്നാ വിളിക്കുന്നത്‌. ഇന്നിത്‌ ആരെങ്കിലും പറയാറുണ്ടോ?അന്ന് ഉണ്ടായിരുന്നു)