Thursday, November 15, 2007

രാജാവിന്റെ ദാനം

നമ്മുടെ ഇന്ത്യയില്‍ തന്നെ നടന്നതാണ്‌.ചതുരംഗക്കളി കണ്ടുപിടിച്ച്‌ തനിക്കു സമ്മാനിച്ച സേവകന്‌ സിര്‍ഹാം രാജാവ്‌ ഉചിതമായ പ്രതിഫലം നല്‍കാന്‍ തീരുമാനിച്ചു.സേവകന്റെ ആവശ്യം പ്രത്യക്ഷത്തില്‍ വളരെ ചെറുതായിരുന്നു.മഹാ ബുദ്ധിമാനായ അയാള്‍ പറഞ്ഞു."പ്രഭോ,ഈ ചതുരംഗകളത്തിന്റെ ആദ്യത്തെ കള്ളിയില്‍ വെയ്ക്കാന്‍ ഒരു ഗോതമ്പുമണി തന്നാലും.പിന്നെ രണ്ടാമത്തേതില്‍ രണ്ട്‌,മൂന്നാമത്തേതില്‍ നാല്‌,നാലാമത്തേതില്‍ എട്ട്‌-എന്ന കണക്കില്‍ ഓരോന്നിലും തൊട്ട്‌ മുന്‍പുള്ളതിന്റെ ഇരട്ടി വീതം വെച്ച്‌ 64 കളങ്ങളും നിറക്കാനാവശ്യമായ ഗോതമ്പുമണികള്‍ അടിയനു മതി"

തന്റെ ഈ സമ്മാനം ഖജനാവിന്‌ വലിയ ചിലവൊന്നും വരുത്തില്ലല്ലോ എന്നോര്‍ത്ത്‌ രാജാവ്‌ ഉള്ളില്‍ ചിരിച്ചു.





"നീ നല്ലവന്‍ തന്നെ;കൂടുതലൊന്നും ചോദിച്ചില്ലല്ലോ,നിന്റെ ആഗ്രഹം ഞാന്‍ സാധിച്ച്‌ തരുന്നു.ആരവിടെ.. ഒരുചാക്ക്‌ ഗോതമ്പ്‌ കൊണ്ടുവരൂ.." രജാവ്‌ കല്‍പ്പിച്ചു.

പക്ഷേ എണ്ണി തുടങ്ങിയപ്പോളാകട്ടെ,ആദ്യത്തെ കളത്തില്‍ ഒന്ന്,രണ്ടാമത്തെ കളത്തില്‍ രണ്ട്‌,മൂന്നാമത്തെ കളത്തില്‍ നാല്‌ എന്നിങ്ങനെ ഇരുപതാമത്തെ കളത്തിലെത്തിയപ്പോഴേക്കും ചാക്ക്‌ കാലിയായി.അടുത്ത കളത്തില്‍ രണ്ട്‌ ചാക്ക്ഗോതമ്പ്‌ വെയ്ക്കണമല്ലോ.കൂടുതല്‍ ഗോതമ്പ്‌ ചാക്കുകള്‍ രാജാവിന്റെ മുമ്പാകെ ഒന്നൊന്നായി കൊണ്ടുവന്നു.ഭാരതത്തിലെ വിളവ്‌ മുഴുവന്‍ ഉണ്ടെങ്കില്‍ പോലും ഭൃത്യന്റെ ആവശ്യം നിറവേറ്റാന്‍ കഴിയില്ലെന്ന് രാജാവിന്‌ ബോധ്യമായി.നിറവേറ്റണമെങ്കില്‍ ആകെ 18446744073709551615 (1+2+22+23....262+263 അതായത്‌ 264-1) ഗോതമ്പ്‌ മണികള്‍ വേണ്ടി വന്നേനെ.



ഒരു ചാക്കില്‍ 50 ലക്ഷം ഗോതമ്പ്‌ മണികളുണ്ടെന്ന് സങ്കല്‌പ്പിച്ചാല്‍ ആ സേവകന്റെ ആവശ്യം നിറവേറ്റാന്‍ 4 ലക്ഷം കോടി ചാക്ക്‌ ഗോതമ്പ്‌ വേണം.ലോകത്തിലെ ശരാശരി ഗോതമ്പ്‌ ഉല്‌പാദനം 200 കോടി ചാക്ക്‌ ആയതിനാല്‍ ആ ഭൃത്യന്‍ ആവശ്യപ്പെട്ടത്‌ ഏതണ്ട്‌ രണ്ടായിരം വര്‍ഷത്തെ ആഗോള ഗോതമ്പ്‌ ഉല്‌പാദനമായിരുന്നു




9 comments:

ക്രിസ്‌വിന്‍ said...

വാക്ക്‌ പാലിക്കാന്‍ പറ്റാത്ത രാജാവ്‌ ആ സേവകനെ എന്തു ചെയ്തുകാണും??

ശ്രീ said...

ബുദ്ധിമാനായ സേവകന്‍‌.

പക്ഷേ, അവനെത്ര ആയുസ്സുണ്ടായോ എന്തോ?

Murali K Menon said...

ഇതിനെക്കുറിച്ച് കേട്ടീട്ടുണ്ട്. അന്നു തൊട്ട് ഞാന്‍ ഇതിനെക്കുറിച്ച് പലപ്പോഴും ആലോചിച്ചീട്ടുമുണ്ട്. ഇപ്പോള്‍ ക്രിസിന്റെ കണക്കും കണ്ടു. പക്ഷെ ഞാനാരാ മോന്‍. എനിക്ക് കണക്ക് തീരെ മനസ്സിലാവില്ല. (എന്റെ കണക്കു ടീച്ചറെ കാണാന്‍ നല്ല ഭംഗിയായിരുന്നു)

നവരുചിയന്‍ said...

രാജാവിന്റെ ഒരു കാര്യം വല്ല ക്രിക്കറ്റ് കളിച്ചാല്‍ പോലരുന്നോ ...ഈ പ്രോബ്ലം വല്ലതും വരുമോ ???

മൂര്‍ത്തി said...

ഇതിന്റെ തുടര്‍ച്ചയായി ഇവിടെ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്..

Sethunath UN said...

ക്രിസ്‌വിന്‍,
അമ്പല‌പ്പുഴ പാല്‍പ്പായസ്സത്തിന്റെ ഐതിഹ്യത്തിന്റെ കണക്ക് ഇതാണ്. ഐതിഹ്യമാല വായിച്ചാല്‍ അറിയാം. ഗോതമ്പല്ല നെല്ലാണെന്നു മാത്രം

ക്രിസ്‌വിന്‍ said...

കമന്റിട്ട ശ്രീക്കും മുരളിയേട്ടനും നവരുചിയനും നന്ദി
മൂര്‍ത്തി:കലക്കി താങ്കള്‍ ഇതിനെ മറ്റൊരു ഉദാഹരണത്തിലൂടെ കുറച്ചുകൂടി വിശദീകരിച്ചു.നന്ദി
നിഷ്‌കളങ്കന്‍:ഞാനും കേട്ടിട്ടുണ്ട്‌,പക്ഷേ സംഭവം മറന്നു പോയി.വായിക്കണം
നന്ദി

മന്‍സുര്‍ said...

ക്രിസ്‌വിന്‍...

മറന്നു പോയ കണക്ക്‌ ഓര്‍മ്മിപ്പിച്ചതിന്‌ നന്ദി...
സേവകന്‍ ആള്‌ പുലിയാണ്‌ കേട്ടാ....
ഈ കണക്ക്‌ ഇവിടെ അറബിയുടെ മുന്നിലൊന്ന്‌ പയറ്റി നോക്കട്ടെ
കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ ആ അതു തന്നെ......

നന്‍മകള്‍ നേരുന്നു

Cartoonist Gireesh vengara said...

ഞാന്‍ ഒന്നു കണക്കു കൂട്ടി നൊക്കട്ടെ...